District News
വെഞ്ഞാറമൂട്: സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിംഗ് വിദ്യാര്ഥി മരിച്ചു. തിരുവനന്തപുരം ശ്രീരാമകൃഷ്ണ നഴ്സിംഗ് കോളജ് വിദ്യാർഥി പുനലൂര് ചെമ്മന്നൂര് പത്തേക്കര് കൈലാസ് മന്ദിറില് അജയകുമാറിന്റെയും സോജകുമാരിയുടെയും മകന് ജഗത് വിജയ് ആണ്(23) മരിച്ചത്.
ശനിയാഴ്ച രാത്രി 11.45ന് എംസി റോഡില് വാമനപുരത്തിന് സമീപം കീഴായിക്കോണത്ത് വച്ചായിരുന്ന അപകടം. കിളിമാനൂര് ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പും എതിര് ദിശയില് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില് ജഗത് വിജയ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വെഞ്ഞാറമൂട് പോലീസ് ഇന്്ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്ട്ടത്തിന് ശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കി.
District News
പേരാമംഗലം: ഇരുചക്രവാഹന യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാസഞ്ചർ ഓട്ടോ മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. പേരാമംഗലം കുറിയേടത്ത് വീട്ടിൽ വേലപ്പന്റെ മകൻ പുരുഷോത്തമൻ (59) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വടക്കാഞ്ചേരി ബസ്സ്റ്റാൻഡ് പരിസരത്തുവച്ചായിരുന്നു അപകടം.
പ്രദേശത്തെ ഹോട്ടലുകളിലേക്ക് ഇറച്ചിയും മറ്റു വസ്തുക്കളും എത്തിക്കുന്ന വ്യക്തിയാണ് പുരുഷോത്തമൻ. റോഡിൽ മറിഞ്ഞ ഓട്ടോറിക്ഷ നാട്ടുകാർ ഉയർത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ തൃശുർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മല്ലിക. മക്കൾ: ചാന്ദിനി, അരുൺ ദാസ്.
District News
കരിമണ്ണൂര്: ചക്കയിടാന് പ്ലാവില് കയറിയ ഗൃഹനാഥന് വീണു മരിച്ചു. ഏഴുമുട്ടം കിഴക്കേമലയില് കെ.വൈ. തങ്കപ്പന് (75) ആണ് പ്ലാവില്നിന്ന് വീണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലിനായിരുന്നു അപകടം. അയല്വാസിയുടെ പുരയിടത്തിലെ പ്ലാവില്നിന്ന് ചക്കയിടാന് ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്പ്പെട്ടത്. ഉടന്തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു നടക്കും.
ഭാര്യ: മേരി. മക്കള്: മനോജ് (കോടതി, മുട്ടം), അജയകുമാര് (ട്രഷറി, കടുത്തുരുത്തി ), സുനീഷ് (ദുബായ്),സീമ.
മരുമക്കള്: മഞ്ജു (തൊടുപുഴ ബ്ലോക്ക് ഓഫീസ്), ഷീജ (കോടിക്കുളം പഞ്ചായത്ത്), പ്രീത (ദുബായ്), രാജു.